CDITൽ സമഗ്ര വിജിലൻസ് അന്വേഷണം… മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന് പിന്നാലെ…



തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ് അന്വേഷണം. സ്ഥാപനത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ നിയമനങ്ങൾ ഉൾപ്പെടെ സമഗ്രമായി പരിശോധിക്കാൻ വിജിലൻസിന് നിർദേശം നൽകി. നിയമനങ്ങൾ, കരാറുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ വിശദമായി അന്വേഷിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, എം. വിൻസെന്റ് എന്നിവർ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ശശി തരൂർ എം.പിയും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളും തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടും പരിഗണിച്ചാണ് അന്വേഷണത്തിന് നടപടി സ്വീകരിച്ചത്. CDITയിലെ നിയമന നടപടികൾ, വിവിധ കരാറുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. മുഖ്യമന്ത്രിയാണ് CDITയുടെ ചെയർമാൻ. അതാത് കാലത്തെ മുഖ്യമന്ത്രിമാരാണ് സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനത്ത് തുടരുന്നത്. വ്യവസായ വകുപ്പിന്റെ കീഴിലാണ് CDIT പ്രവർത്തിക്കുന്നത്. വിജിലൻസ് അന്വേഷണത്തിലൂടെ സ്ഥാപനത്തിലെ നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും മറ്റ് നടപടിക്രമങ്ങളിലുമുള്ള പരാതികൾ സംബന്ധിച്ച വസ്തുതകൾ പരിശോധിക്കപ്പെടും.

Previous Post Next Post