
മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് എസ്ഐആർ നോട്ടീസ്. ഡൽഹി എസ്ഐആറിന്റെ ഭാഗമായാണ് എൽ.കെ. അദ്വാനി, മനീഷ് സിസോദിയ, കപിൽ സിബൽ തുടങ്ങിയ പ്രമുഖർക്ക് നോട്ടീസ് നൽകിയത്. പഴയ എസ്ഐആർ പട്ടികയുമായി വിവരങ്ങൾ മാപ്പ് ചെയ്യാനാകാത്തവർക്കും പൊരുത്തക്കേടുകൾ കണ്ടെത്തിയവർക്കുമാണ് നോട്ടീസ്. നോട്ടീസ് നൽകിയത്, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കാനല്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു. രേഖകൾ പരിശോധിച്ച ശേഷം അർഹരായവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വിശദീകരണം