ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികളെ കുമ്പളഗോഡ് പൊലീസ് പിടികൂടി. രാജ്യാന്തര വിപണിയിൽ മൂന്ന് കോടിയിലധികം രൂപ വിലവരുന്നതാണ് കഞ്ചാവ്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ബെംഗളൂരു കുമ്പളഗോഡ് പൊലീസ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്.
ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് ഇന്നോവ കാറിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ഞായറാഴ്ച പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം കാത്തുനിന്ന പൊലീസ് സംഘം ഇന്നോവ കാർ വളഞ്ഞ് തടഞ്ഞുനിർത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്