ഭൂചലനം….റിക്ടർ സ്കെയിലിൽ 7 തീവ്രത….




ചൈനയിലെ ടിബറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. വടക്കൻ ടിബറ്റിലെ നാഗ്ക്വിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നാ​ഗ്ക്വില. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഇന്ത്യൻ സമയം രാത്രി 8.03 നാണ് ഭൂചലനം ഉണ്ടായത്.

2024 ജനുവരിക്ക് ശേഷം ചൈനയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ടിബറ്റിൽ രേഖപ്പെടുത്തി. അതേസമയം, നേപ്പാൾ-ചൈന അതിർത്തിയിലെ പർവതമേഖലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആഴ്ചകൾക്ക് ശേഷമാണ് ഈ ഭൂചലനം സംഭവിച്ചിരിക്കുന്നത്. പ്രകൃതിദുരന്തത്തിൽ 1,400-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

أحدث أقدم