പാമ്പാടിയിൽ കാൽവഴുതി കുളത്തിൽ വീണു മധ്യവയസ്കൻ മരിച്ചു.




പാമ്പാടി : കാൽവഴുതി കുളത്തിൽ വീണു മധ്യവയസ്കൻ മരിച്ചു. കരിമ്പുങ്കൽ പള്ളിത്താഴെ ഒ . എം.ജോസഫ് (65) ആണ് മരിച്ചത്. പതിമൂന്നാം മൈലിലെ ഷെപ്പേഡ് വാലി സീനിയർ സിറ്റിസൺ ഹോമിൻ്റെ പ്രവേശന കവാടത്തോട് ചേർന്നുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്  വൈകിട്ട് മൂന്നരയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മല്ലപ്പള്ളി ആനിക്കാടുള്ള വീട്ടിൽ നിന്നും കുടുംബ വീട് ആയ പതിമൂന്നാം മൈലിലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ വഴിതെറ്റി കാൽ വഴുതി കുളത്തിലേക്ക് വീണതെന്നാണ് നിഗമനം. ശനിയാഴ്ച രാവിലെയാണ് മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് പോയത് . പതിമൂന്നാം മൈൽ എത്തിയശേഷം മറ്റൊരാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ച്  അടുത്ത ദിവസമായി വരുകയുള്ളൂ എന്നും ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം കുളത്തിൽ നിന്നും കയറിയത്.പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ
ദുരൂഹത ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഭാര്യ: പള്ളി താഴെ കുടുംബാംഗം റേച്ചൽ ജോസഫ് (മോളി), മക്കൾ: ജോമോൻ ജോസഫ്, മറിയാമ്മ ജോസഫ്.
മരുമക്കൾ: രേഷ്മ ഓലിക്കൽ, ബിബിൻ ദേവസ്യ തിടുപ്പിൽ.
أحدث أقدم