നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം….



നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്.

രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നുവെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 10 മിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നുവെന്നും പാലം ഉൾപ്പെടെ ഒലിച്ചുപോയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Previous Post Next Post