കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു….



മലപ്പുറത്തെ എടവണ്ണ ഒതായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധ മരിച്ചു. കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് (60) മരിച്ചത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും.മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വനം വകുപ്പിൽ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. പ്രദേശത്തേക്ക് ആർ ആർ ടി സംഘത്തെ അയക്കുമെന്നും മന്ത്രി പറഞ്ഞു

Previous Post Next Post