കെ മുരളീധരന് പരോക്ഷ മറുപടിയുമായി വീണാ ജോർജ്…



കൊച്ചി: മന്ത്രിയായിരിക്കെ നേരിട്ട വേട്ടയാടലുകൾ ചൂണ്ടിക്കാണിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്. വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത എന്ന് ചൂണ്ടിക്കാണിച്ചാണ് വീണ ജോർജ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ഓരോന്നായി പറഞ്ഞിരിക്കുന്നത്. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചരണങ്ങൾ, വീട്ടിൽ കയറി റീത്തു വെയ്ക്കൽ, വീട്ടിൽ ശവപ്പെട്ടി കൊണ്ടുവെയ്ക്കൽ വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത. കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം. പക്ഷെ തളരാൻ കഴിയുമായിരുന്നില്ല എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വീണാ ജോർജ് കുറിച്ചിരിക്കുന്നത്.



രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഭരിച്ച ചെലവുകൾക്കും മുന്നിൽ നിസ്സഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസൃതമായി കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു. ഒറ്റവാക്കിൽ തീരുന്നതല്ല ഒന്നുമെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണ് ആരോ​ഗ്യ വകുപ്പെന്ന നിലയിൽ മന്ത്രി കെ മുരളീധരൻ നേരത്തെ നടത്തിയ അഭിപ്രായ പ്രകടനത്തോടായിരുന്നു വീണാ ജോ‍ർജിൻ്റെ പരോക്ഷ മറുപടി.


أحدث أقدم