
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പില് തീപിടുത്തം. ഹൗസിന് പിന്നിലെ ഷെഡ്ഡിന്റെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത്. നിലവിൽ കെട്ടിടത്തില് ആൾതാമസമില്ല. ജീവനക്കാർക്കായുള്ള പാചകപ്പുരയ്ക്കാണ് തീപിടിച്ചത്. ഷെഡ് ജീവനക്കാർക്കുള്ള പാചകപ്പുരയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അറ്റക്കുറ്റ പണികൾ നടക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ട്. മുറികളോട് ചേർന്ന ഭാഗത്താണ് തീപ്പിടിത്തം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് സംഘം കാരണം പരിശോധിക്കുന്നുണ്ട്.