കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സർവകലാശാല.
വന്ദേമാതര ആലാപനം തടഞ്ഞാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കുലറിലെ മുന്നറിയിപ്പ്. മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സർവകലാശാലയുടെ സർക്കുലർ.
സർവകലാശാലയുടെ സർക്കുലർ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് ഇടത് സംഘടനാ വിദ്യാർത്ഥികൾ പ്രതികരിച്ചു. അതേസമയം, പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചു.