മുൻ പോലീസ് ഡ്രൈവർ എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ…


കൊല്ലം: കഞ്ചാവ് കടത്ത് കേസിൽ പ്രതിയായി പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ വീണ്ടും എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് കൊല്ലം എക്സൈസ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.18 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു

أحدث أقدم