ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു.. ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, യുവാവ്..



ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വിഡിയോ കോൾ ചെയ്യിച്ച സംഭവത്തിൽ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിനെ(39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഫോണിൽ വിളിച്ച് നഗ്‌നയായി വാട്‌സ്ആപ്പ് വിഡിയോകോൾ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. കോൾ ചെയ്തപ്പോൾ നഗ്നഫോട്ടോകൾ സ്‌ക്രീൻഷോട്ട് എടുത്ത് വെച്ച് ഇത് പുറത്തുവിടുമെന്ന്ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടും വീണ്ടും വിഡിയോകോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ ലിജീഷ് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇത്തരത്തിൽ ലിജീഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്.ഇതിനെ തുടർന്ന് പൊലീസ് പ്രതിയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പവർക്കെതിരേയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ലിജേഷിനെതിരെ കൂടുതൽ പരാതികൾ സ്റ്റേഷനിൽ എത്തിയേക്കുമെന്നണ് സൂചന.

أحدث أقدم