വസ്ത്രക്കടയിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു… മുൻ ജീവനക്കാരൻ കസ്റ്റഡിയിൽ



ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ അസംപുരയിലുള്ള മൻഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രി 9.40ഓടെയായിരുന്നു സംഭവം.

സ്ഥാപനത്തിലെ ജീവനക്കാരിയും ചഞ്ചൽഗുഡ സ്വദേശിനിയുമായ താഹിറ ബാനു (35) ആണ് കൊല്ലപ്പെട്ടത്. രാത്രിയിൽ കടയിലേക്ക് ഓടിയെത്തിയ മുഹമ്മദ് ഇബ്രാഹിം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് താഹിറയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Previous Post Next Post