നെടുമ്പാശേരി വാഹനാപകടം: പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി





തിരുവനന്തപുരം: നെടുമ്പാശേരിയിൽ നാടിനെ നടുക്കിയ വാഹനാപകടത്തിൽ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നെടുമ്പാശേരിയിൽ ഉണ്ടായത് അതീവ ദുഃഖകരമായ സംഭവമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതി അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടായിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് രേഖാമൂലം മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


أحدث أقدم