റിയാദ് : - പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദിലെ സജീവ മലയാളി സാമൂഹിക പ്രവർത്തകനും, ഒഐസിസി അംഗവുമായ ഓച്ചിറ സ്വദേശി നെടുത്തറയിൽ, അഷറഫ് ഓച്ചിറ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ വർഷങ്ങളായി സ്വന്തം നിലയിൽ സ്ഥാപനം നടത്തി വരികയായിരുന്നു.
അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന എം.ഐ. ഷാനവാസ് സഹോദരീഭർത്താവാണ്. നബീസ, നെടുത്തറയിൽ പരേതനായ ഷുഹൈബ് കുഞ്ഞ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഹസീദ, മക്കൾ: ഇഷാൻ, അഫ്ഷീൻ (വിദ്യാർഥികൾ) എന്നിവരടക്കം കുടുംബസമേതമായി റിയാദിൽ താമസിക്കുകയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് അലി (കേരള ബാങ്ക്), ഹസീനാ ബീഗം, ജുബൈരിയത്ത് ബീഗം, റഹിയാനത്ത് ബീഗം. അഹമ്മദ് കബീർ ദമാം (സഹോദരീഭർത്താവ്).