മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാൻ കേന്ദ്രം നടപടിയെടുക്കണം…. കേരള നിയമസഭയിൽ പ്രമേയം


തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും. പ്രമേയത്തെ എൽഡിഎഫ് പൂർണമായും പിന്തുണയ്ക്കും. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.


ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയാകുന്നതിനിടെയാണ് നിയമസഭയുടെ നീക്കം.

أحدث أقدم