തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.മാപ്പുകൾ കാണുക
സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നല്കിയ സ്നേഹവായ്പ് തിരിച്ചുനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.