എയര്‍ കണ്ടീഷണറുകളിലെ കോപ്പര്‍ റോഡുകളും വയറും മോഷ്ടിച്ചയാൾ പിടിയിൽ…







ടൂറിസ്റ്റ് ഹോമിലെ ഹാളിനോട് ചേര്‍ന്നുള്ള എസികളുടെ കോപ്പര്‍ റോഡുകളും ഇലക്ട്രിക് വയറുകളും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. താമരശ്ശേരി കാരാടിയിലെ വയനാട് റിജന്‍സി ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കൂടരഞ്ഞി പനയ്ക്കച്ചാല്‍ സ്വദേശി രാജു കെ ആണ് പിടിയിലായത്.കഴിഞ്ഞ മാസം 26ന് രാത്രിയായിരുന്നു സംഭവം.

കെട്ടിടത്തിലെ സെന്‍ട്രലൈസ്ഡ് കൂളിംഗ് സംവിധാനത്തോട് അനുബന്ധിച്ചുള്ളതും മുറികളിലേക്കുള്ളതുമായ 12ഓളം എ സി കംപ്രസറുകളുടെ കോപ്പര്‍ റോഡുകളും വയറുകളുമാണ് മുറിച്ചുകടത്തിയത്. തൊട്ടടുത്ത ദിവസം ഹാളില്‍ പരിപാടി ബുക്ക് ചെയ്തവര്‍ ഇവിടെയെത്തി എ സി ഓണ്‍ ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു
Previous Post Next Post