സുഹൃത്തിന്റെ വീടിന് മുന്നിൽ യുവാവ് മരിച്ച നിലയിൽ


        




പാലക്കാട്: മുതലമടയിൽ യുവാവിനെ സുഹൃത്തിന്റെ വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജൻ–കവിത ദമ്പതികളുടെ മകൻ രമേഷാണ് മരിച്ചത്.

മൃതശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. സുഹൃത്ത് ഷിജുവിന്റെ വീടിന്റെ മുൻവശത്താണ് മൃതദേഹം കണ്ടെത്തിയത്. തലയടിച്ചു വീണതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Previous Post Next Post