ഒരുമിച്ചിരുന്ന് മദ്യപിച്ചു പിന്നീട് വഴക്ക്…സുഹൃത്തിൻ്റെ കാല് കരിങ്കല്ലു കൊണ്ട് അടിച്ച് തകർത്തു…പ്രതി പിടിയിൽ



പത്തനംതിട്ട: മദ്യലഹരിയിൽ സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയെ കരിങ്കല്ലു കൊണ്ട് ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. പത്തനംതിട്ട ആനപ്പാറ എന്ന സ്ഥലത്ത് ചുട്ടിപ്പാറ വടക്കേതിൽ വീട്ടിൽ നൗഫൽ നജീബ്(34) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും പത്തനംതിട്ടയിൽ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന പശ്ചിമബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കാകുകയായിരുന്നു. പ്രകോപിതനായ നജീബ് സിദ്ദിഖിനെ മർദ്ദിച്ച് നിലത്തിടുകയും, ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.



Previous Post Next Post