കോട്ടയം : മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ ടി ഐ യിലെ നാൽപത്തിയേഴാമത് ബാച്ച് ട്രെയിനികളുടെ ബിരുദദാനചടങ്ങ് ഐടിഐ മാനേജർ റവ.ഫാ. കൂര്യൻ മാത്യു വടക്കേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സമ്മേളനം കോട്ടയം ആർ ഡി ഓ ശ്രീ.നിജു കൂര്യൻ ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ.കെ.തോമസ് കുന്നേൽ മുഖ്യപ്രഭാക്ഷണം നടത്തി. മണർകാട് സെൻറ് മേരീസ് കത്തീഡ്രൽ വികാരി കെ. കുര്യാക്കോസ് കോർ എപ്പീസ്കോപ്പ കിഴക്കേടത്ത്, കത്തീഡ്രൽ സഹ വികാരി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ, ഐ.ടി ഐ മാനേജർ റവ.ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ എന്നിവരെ സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
ആശംസകൾ അർപ്പിച്ച് കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ. ഈ വി കുര്യാക്കോസ് ഇടച്ചേരിൽ, ശ്രീ. ബിജു വറുഗീസ് കന്നുകുഴിയിൽ, ശ്രീ. സ്കറിയാച്ഛൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി ശ്രീ. തോമസ് ഉമ്മൻ പള്ളത്തറ, ഐ ടി ഐ സെക്രട്ടറി ശ്രീ. അനൂപ് ടി അന്ത്രയോസ് തെക്കേൽ. പ്രിൻസിപ്പൽ ശ്രീ. പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ശ്രീമതി. ബീന കെ ജി എന്നിവർ സംസാരിച്ചു.