ക്രൂശിതരൂപം തകർന്ന് വീണ് പുരോഹിതൻ മരിച്ചത് ലൈവായി കണ്ടത് പതിനായിരങ്ങൾ; നിലവിളിച്ച് വിശ്വാസികൾ...



ഗ്വായാക്വിൽ: (KVARTHA) കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ വലിയ ക്രൂശിതരൂപം തകർന്ന് വീണുള്ള കത്തോലിക്കാ പുരോഹിതൻറെ മരണം നൊമ്പരമായി. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ 2026 ഒക്ടോബർ 17 ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫാദർ പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.

ലൈവ് സ്ട്രീമിംഗിനിടെ അപകടം
കുർബാനയുടെ ദൃശ്യങ്ങൾ പള്ളിയിൽ നിന്ന് ഫാദർ പട്രീസിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെ ബലിപീഠത്തിന് മുന്നിൽ ജനാഭിമുഖമായി നിൽക്കുന്ന പുരോഹിതൻ്റെ തലയിലേക്കാണ് വലിയ ക്രൂശിതരൂപം പൊടുന്നനെ തകർന്ന് വീണത്. സംഭവം കണ്ട് പരിഭ്രാന്തരായ വിശ്വാസികൾ ഉടൻ തന്നെ അൾത്താരയിലേക്ക് ഓടിയെത്തി പുരോഹിതനെ രക്ഷിക്കാൻ ശ്രമിച്ചു. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ആളുകൾ ലൈവ് വീഡിയോ കട്ട് ചെയ്യുകയായിരുന്നു.


മരണം സ്ഥിരീകരിച്ച് അതിരൂപത
2026 ഒക്ടോബർ 18 ഞായറാഴ്ച ഗ്വായാക്വിൽ അതിരൂപത ഫാദർ പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അൾത്താരയിലെ ക്രൂശിതരൂപം വീഴാൻ കാരണമെന്തെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. 1732-ൽ വിശുദ്ധ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച മോസ്റ്റ് ഹോളി റിഡീമറുടെ സഭയിലെ പുരോഹിതനായിരുന്നു മരണപ്പെട്ട പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി.
أحدث أقدم