അയ്യമ്പുഴയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തിയത്…



ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എറണാകുളം റൂറലിൽ നടത്തിയ വ്യാപക പരിശോധനയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അതോടൊപ്പം രാസ ലഹരിയുമായി ആറ് പേർ പിടിയിലായി.

ചെങ്ങമനാട് 1.96 ഗ്രാം രാസ ലഹരിയുമായി രണ്ട് പേരാണ് പിടിയിലായത്. കരുമാലൂർ സ്വദേശികളായ ഇബ്രാഹിം (37), ബിനു ആൻ്റണി (37) എന്നിവരാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സിപ്പ് കവറിൽ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാൻ്റ്സിൻറെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലാണ് ഇരുവരും ഉണ്ടായിരുന്നത്

ഞാറയ്‌ക്കൽ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോ റിക്ഷയിൽ വന്നയാളിൽ നിന്നും 3.450 ഗ്രാം എംഡിഎംഎ പിടികൂടി. നായരമ്പലം സ്വദേശി അഥീൻ (25) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്.

أحدث أقدم