മലയാളി യാത്രക്കാർക്ക് സന്തോഷവാർത്ത: കേരളത്തിൽ ആദ്യമായി...


തിരുവനന്തപുരം : കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ.

 ചരിത്രത്തിൽ ആദ്യമായി സെങ്കോട്ട – പുനലൂർ ഗാട്ട് റൂട്ടിലാണ് പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് വിസ്ഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചത്. 

മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിൽ ഈ കോച്ച് ലഭിക്കും. പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും.
أحدث أقدم