പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി



പയ്യന്നൂരിൽ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി ശ്രുതി (24) യുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൽ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു ശ്രുതി. കൗൺസിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് പുറത്തിറങ്ങിയ യുവതി ആരോടും പറയാതെ സ്വന്തം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മാവൻ എം. ശ്രീധരൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

أحدث أقدم