ഫാസ്ടാഗില്‍ പണമില്ല ;, തൃശൂര്‍പുതുക്കാട് ഡിപ്പോകളിലെ കെഎസ്ആര്‍ടിസി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി

 


ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. തൃശൂര്‍, പുതുക്കാട് ഡിപ്പോയിലെ നിരവധി ബസുകളാണ് ഫാസ്ടാഗില്‍ പണമില്ലാതെ പ്രാദേശിക റോഡുകളെ ആശ്രയിച്ചത്. ടോള്‍ പ്ലാസയില്‍ എത്തിയ ശേഷമാണ് ചില ബസുകളുടെ ഫാസ്ടാഗില്‍ പണമില്ലെന്നറിഞ്ഞത്.ഈ ബസുകള്‍ കൂടുതല്‍ തുക നല്‍കിയാണ് ടോള്‍ പ്ലാസ കടന്നത്. ഡ്രൈവര്‍മാര്‍ പരാതി നല്‍കിയതോടെയാണ് അധികൃതര്‍ വിവരമറിയുന്നത്.പിന്നീട് ഓര്‍ഡിനറി ബസുകള്‍ ടോള്‍ ഒഴിവാക്കി പോകാനും ദീര്‍ഘദൂര ബസുകള്‍ ടോള്‍ നല്‍കി പോകണമെന്നുള്ള നിര്‍ദേശമെത്തിയത്.പുതുക്കാട് ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 530 രൂപയും, തൃശൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 1050 രൂപയുമാണ് ടോള്‍ നിരക്ക്
Previous Post Next Post