രോഗം നേരത്തേ കണ്ടെത്താൻ വീടുകളിൽ പരിശോധന… ആരോഗ്യപ്രവർത്തകർക്ക് നിർദേശം


തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ പ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം പരിശോധന നടത്തുന്ന രീതി ഒഴിവാക്കി എല്ലാ വീടുകളിലും ആരോഗ്യപ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

നഗരങ്ങൾ കാണുക

വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്

أحدث أقدم