ഷാർജയിൽ അന്തരീക്ഷത്തിൽ ദുർഗന്ധം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്...



ദുബായ്/ഷാർജ ഷാർജയിലും സമീപ എമിറേറ്റുകളിലും അന്തരീക്ഷത്തിൽ അനുഭവപ്പെട്ട ശക്തമായ ദുർഗന്ധത്തെ തുടർന്നുണ്ടായ ആശങ്കകൾക്ക് വിരാമമിട്ട് അധികൃതർ.
കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ രംഗത്തെത്തി.
ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ ഷാർജ പൊലീസ് സ്ഥിതിഗതികൾ പൂർണ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്‌തമായ 'ഡയറക്ട് ലൈൻ' റേഡിയോ പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷാർജയിലും അയൽ എമിറേറ്റുകളിലും അന്തരീക്ഷത്തിൽ അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. നിലവിലുള്ള സാഹചര്യം പൂർണമായും സുരക്ഷിതവും സ്ഥിരതയുള്ളതുമാണ്. പൊതുജനങ്ങൾക്ക് ഭയപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവരങ്ങളോ സംഭവവികാസങ്ങളോ ഉണ്ടായാൽ അപ്പോൾത്തന്നെ ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച‌ മുതൽ ഷാർജയിലെയും ദുബായിലെയും വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ ശക്തവും രൂക്ഷവുമായ ഒരു ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇന്ധനത്തിന്റേയോ വാതകത്തിന്റേയോ പോലുള്ള ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമത്തിലൂടെയും പൊതുജന പ്രതികരണ വേദികളിലൂടെയും പരാതികൾ ഉന്നയിച്ചത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം എത്തിയതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് താൽക്കാലിക ശമനമായിട്ടുണ്ട്.

أحدث أقدم