തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയില് അന്വേഷണത്തിന് കേന്ദ്രസര്ക്കാര്. യാത്രയുടെ പ്രാഥമിക വിവരങ്ങള് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. ക്രിമിനല് കേസിലെ പ്രതികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.
സര്ക്കാര് അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കില് യാത്ര നടത്തിയ മന്ത്രി കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില് വ്യത്യസ്ത ദിവസങ്ങളില് എടുത്ത ഫോട്ടോകള് പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് 16 മുതല് 26 വരെയായിരുന്നു യൂറോപ്യന് രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില് പോയത്.
നാല് രാജ്യങ്ങളില് യാത്ര ചെയ്യാന് മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബള്ഗേറിയ, സ്വിറ്റ്സര്ലന്റ്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു അത്.