
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നിലവിൽ കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എഐഎസ്എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയിൽ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പൊലീസിൽ പരാതി നൽകി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ വിട്ടയച്ചു. നേഹയുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്.