അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല…സ്‌കൂളിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു…


ഓറിഗോൺ: അമേരിക്കയിൽ പ്രൈമറി സ്‌കൂളിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു.

 ഒറിഗോണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. 16-വയസുകാരനായ അക്രമിയും കൊല്ലപ്പെട്ടു. 

മരിച്ച കുട്ടികൾ 5, 8, 11 വയസ് പ്രായമുള്ളവരാണ്. ഒരു അധ്യാപകനും കൊല്ലപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള കുട്ടിയെയും 54 വയസുള്ള അധ്യാപകനെയും ബെൻഡിലെ സെന്റ് ചാൾസ് മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

 അക്രമിയുടെ പേര് പൊലീസ് പുറത്തുവിട്ടില്ല. ആക്രമണ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അക്രമി തൊട്ടടുത്തുള്ള ഒറു കെട്ടിടത്തിലേക്ക് ഓടി. ഇവിടെ വെച്ചാണ് ആക്രമണത്തിൻ്റെ ദൃക്സാക്ഷിയായ മറ്റൊരാൾ അക്രമിയെ സ്വന്തം തോക്കുപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
أحدث أقدم