കേരളത്തിലെ തോൽവി എസ്‌ഐആർ അട്ടിമറിയെന്ന് ബിജെപി… ആരോപണം തള്ളി….



തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ എസ്‌ഐആർ അട്ടിമറി ആരോപണം തള്ളി മന്ത്രി സണ്ണി ജോസഫ്. കേരളത്തിൽ യുഡിഎഫ് വിജയിച്ചത് ശക്തമായ ജനപിന്തുണയിലൂടെയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ വൻവിജയം ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിലവിലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും അന്ന് എസ്‌ഐആർ നടപ്പാക്കിയിരുന്നില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ എൽഡിഎഫിന്റെ തോൽവി എസ്‌ഐആർ അട്ടിമറിയുടെ ഫലമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂന്ന് സീറ്റുകളിൽ ബിജെപിക്ക് വിജയിക്കാനായതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ബിജെപി ഉയർത്തിയ ആരോപണത്തിൽ അവർ തന്നെ വിശദീകരണം നൽകണമെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിആർഎം ഷെഫീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും താനും വാർത്തകൾ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കെപിസിസിയും സർക്കാരും തമ്മിലുള്ള ഏകോപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഏകോപനം എല്ലാ കാലത്തും ആവശ്യമാണെന്നായിരുന്നു മറുപടി. എന്തെങ്കിലും തീരുമാനമുണ്ടായാൽ ഹൈക്കമാൻഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റർ റീഡർമാരുടെ സമരവുമായി ബന്ധപ്പെട്ട് ഇപ്പോൾ സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും വിഷയത്തിൽ വൈകിട്ട് ചർച്ച നടത്തുമെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.


Previous Post Next Post