കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു







വിദ്യാർഥി സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലന്ന് സർവകലാശാല അധികൃതർ പറഞ്ഞു. മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. പോലീസിന്റെ കൂടി അഭ്യർഥന പരിഗണിച്ചാണ് അധികൃതരുടെ നടപടി. ക്യാമ്പസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക സംഘർഷമുണ്ടായിരുന്നു. വോട്ടെണ്ണൽ ദിനമാണ് എസ്എഫ്‌ഐ, യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്
أحدث أقدم