
ജനാധിപത്യത്തിൻ്റെ സംരക്ഷണത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്കഗാന്ധി എംപിയെയും കയ്യേറ്റം ചെയ്തു അറസ്റ്റ് ചെയ്തു വിരുദ്ധമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പാർലമെൻ്റ് അംഗങ്ങളെയും ഇന്ത്യ സഖ്യ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണ്. അറസ്റ്റു കൊണ്ട് എല്ലാം അവസാനിച്ചെന്ന് ബി.ജെ.പി കരുതരുത്. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഫാഷിസ്റ്റ് സമീപനങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പോരാട്ടം തുടരും.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിൻ്റെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഏതറ്റം വരെയും പോകും.
പോലീസിനെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താമെന്ന് ബി.ജെ.പിയോ അവരുടെ സർക്കാർ കരുതരുത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല. രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോൺഗ്രസ് നയിക്കും, 'ഇന്ത്യ' ജയിക്കും. വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി വിഡി സതീശൻ അഭിപ്രായപ്പെട്ടു.