സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തർ മന്തറിൻറെ മതിൽ ചാടിക്കടന്നുള്ള പ്രതിഷേധത്തിൻറെ പേരിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കയും, സൗരവ് ദാസും ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ വാദം കേൾക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്. നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ കുറിച്ചു.
ജന്തർ മന്തർ പ്രതിഷേധ കേസിൽ പുതിയ നീക്കവുമായി സിജെപി
Deepak Toms
0
Tags
Top Stories