ദറസ് വിദ്യാർത്ഥിയെ കാണാതായി; വീട്ടുകാർ വിവരം അറിയുന്നത്..


        





പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാർത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി ലഭിച്ചത്. നരിക്കുനി നെല്ലിയേരിത്താഴം മലയിൽ തൊടുകയിൽ മൊയ്തീൻ മുസ്ലിയാരുടെ മകൻ ഷാഹുൽ ഹമീദി(15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നി ദറസ് വിദ്യാർത്ഥിയാണ്.

ഇന്നലെ രാവിലെ മൊയ്തി മുസ്ലിയാർ ഷാഹുലിനെ ദറസിന് മുന്നിൽ ഇറക്കിവിട്ടെങ്കിലും കുട്ടി ദറസിൽ എത്തിയിരുന്നില്ല. വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് ഈ വിവരം വീട്ടുകാർ അറിയുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. മൊയ്തീൻ എം.ടി: 8086622571
Previous Post Next Post