തൃശൂർ പൂരം കേസ് അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്…



തിരുവനന്തപുരം : 2024ൽ തൃശൂർ പൂരം ചടങ്ങുകൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

 അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ചയില്ലെന്നാണ് എസ് ഐടി റിപ്പോർട്ട്.

 ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും, പൊലീസോ മറ്റേതെങ്കിലും ബാഹ്യശക്തികളോ അട്ടിമറി നടത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്.

 എഡിജിപി എംആർ അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. എഡിജിപിക്കുണ്ടായത് കൃത്യനിവഹണ വീഴ്ച മാത്രമാണ്. ഇക്കാര്യത്തിൽ ഡിജിപി തല അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോട്ടിലുണ്ട്.
أحدث أقدم