
പ്രവാസി മലയാളി കുവൈറ്റിൽ മരണമടഞ്ഞു. കോഴിക്കോട് കൊയിലാണ്ടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീൻ (43) ആണ് മരിച്ചത്. 10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: കുഞ്ഞമ്മത്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സജീറ. മക്കൾ: ദിർബാർ നിസാം, ദിൽദാർ നിസാം. സഹോദരങ്ങൾ: ഷംസീന, ഷറഫുദ്ധീൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എയുടെ നേതൃത്വത്തിൽ നടന്നു