ഭാര്യയോട് മോശമായി സംസാരിച്ചതിൽ പ്രതികാരം…യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു.. പ്രതികൾ പിടിയിൽ


        

പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനെ (49) യാണ് യുവാക്കൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതികളായ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25 ), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് സാഹസികമായി പിടികൂടിയത്. പ്രധാന പ്രതി ദീപക്ക് ജോയ് ഇടുക്കി ചെറുതോണിയിൽ നിന്നാണ് പിടിയിലായത്. ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെയും പിടികൂടിയത്.


കഴിഞ്ഞമാസം 26നായിരുന്നു സംഭവം. പ്രതിയായ ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു ക്രൂര പീഡനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയുള്ള പീഡനമുറകളാണ് യുവാവ് അക്രമി സംഘത്തിൽ നിന്ന് നേരിട്ടത്. അജയന്റെ പരാതിയിൽ പത്തനംതിട്ട എസ്പി ആനന്ദിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു

أحدث أقدم