
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം കനക്കുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം നടത്തി. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്തർക്കവും വൻ സംഘർഷവും ഉടലെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണക്കാരനായ സി ഇ സി ഗ്യാനേഷ് കുമാർ രാജി വെക്കും വരെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് വലിയ പ്രതിരോധം തീർക്കുയാണ് വിദ്യാർഥികൾ. മറുവശത്ത് പൊലീസ് ബലം പ്രയോഗത്തിന് ശ്രമം തുടരുകയാണ്. ഇതോടെ നാലാം ദിനവും തലസ്ഥാനം സംഘർഷഭരിതമാണ്
🌈🌈🌈🌈🌈🌈🌈🌈
🔴➿➰➿➰➿➰➿🟣
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
Follow this link to join my WhatsApp group: https://chat.whatsapp.com/HHtqJ5rxMnXKEbehIRj6Wj
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻
https://www.facebook.com/profile.php?id=100064220855164
*ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ* 👇
https://www.instagram.com/pampadykkaran_news_?igsi=bG1vZzZ1eDlhYWxq