സംസ്ഥാനത്ത് ഷിഗെല്ല വീണ്ടും പടരുന്നു. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ സംയോജിത രോഗനിരീക്ഷണ പദ്ധതിയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 520 പേർക്ക് രോഗം സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. 2025-ൽ ആകെ 132 പേർക്കായിരുന്നു രോഗം. കഴിഞ്ഞ വർഷം ആകെയുണ്ടായിരുന്നതിന്റെ നാലിരട്ടിയോളം പേർക്ക് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചു. 2025-ൽ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ മാസം 12 വരെ മാത്രം 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു രോഗം.
ഈ വർഷം ജൂണിൽ വയനാട്ടിൽ രോഗവ്യാപനമുണ്ടായപ്പോഴാണ് ഷിഗല്ലയുടെ രൂക്ഷത ശ്രദ്ധിക്കപ്പെട്ടത്. ജൂണിൽ 205 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞവർഷം ജൂണിൽ ഇത് 21 ആയിരുന്നു. എട്ടു മരണങ്ങളിൽ ആറും ജൂണിലായിരുന്നു. ജൂലായിൽ 128 പേർക്കുംഓഗസ്റ്റിൽ 50 പേർക്കും സെപ്റ്റംബറിൽ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. കുറഞ്ഞുവന്ന ഈ പ്രവണതയാണ് ഒക്ടോബറിൽ മാറിയത്. ജനുവരി മുതൽ മേയ് വരെ 76 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 48 ആയിരുന്നു. കഴിഞ്ഞവർഷത്തെ 132 കേസുകളിൽ 55-ഉം കോഴിക്കോട്ടായിരുന്നു