
മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനം തുടരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.