ഡിജിറ്റല്‍ കൈക്കൂലി; വൈക്കം സിഐ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ...



കോട്ടയം: യുപിഐ ആപ് വഴി കൈക്കൂലി വാങ്ങിയ വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍. സിഐക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറും സിഐ കൈക്കൂലി വാങ്ങിയത് ഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച മൂന്നിനാണ് ടിപ്പര്‍ ലോറിക്കാരില്‍നിന്നും അനധികൃത മണ്ണുകടത്തുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് ഷമീര്‍ഖാന്റെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. വൈക്കം സിഐ ഓഫീസിലായിരുന്നു പരിശോധന.

കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് സിഐ കൈക്കൂലി വാങ്ങിയതെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വൈക്കം കനറാ ബാങ്ക് ശാഖയിലായിരുന്നു അക്കൗണ്ട്. പരിശോധന നടത്തുന്നതിന് പതിനഞ്ച് ദിവസം മുന്‍പ് വിജിലന്‍സ് ഈ അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചിരുന്നു.
أحدث أقدم