ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്ത് പോയതിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കും… കെ ജയകുമാർ


തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്തത് പോയതിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ദേവസ്വം വിജിലൻസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് പകരം ഏജൻസികൾ മുറി ബുക്ക് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജയകുമാർ ചൂണ്ടിക്കാണിച്ചു. ദർശനത്തിന് എത്തുന്നവരല്ലാതെ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നത്

أحدث أقدم