ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു.
61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് ഗോൾ നേടി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ഗോൾ. 71-ാം മിനിറ്റിൽ ഒടുവിൽ ആ നിമിഷമെത്തി. തന്റെ അവസാന മത്സരത്തിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം ലക്ഷ്യം കണ്ടു. മത്സരത്തിന്റെ പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.