ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ സമരം തുടരും… നിലപാട് കടുപ്പിച്ച്….



ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ. ജനാധിപത്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. തുടർസമരങ്ങൾ ചർച്ച ചെയ്യാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ ചായസൽക്കാരത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും വോട്ട് കൊള്ള തുറന്നുകാട്ടാൻ എല്ലാവരും ഒറ്റക്കെട്ടാണെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ഇലക്ഷൻ വാർത്ത

ബിജെപി രാജ്യത്തെ ഒറ്റുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സമാന്തര സമരങ്ങളില്ലെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയെ ഇല്ലാതാക്കി രക്ഷപ്പെടാമെന്ന് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും കരുതേണ്ടെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ജനാധിപത്യം സംരക്ഷിക്കാൻ എന്തും ത്യജിക്കാൻ തയ്യാറാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഗ്യാനേഷ് കുമാർ പാവയെപ്പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ചർച്ച ചെയ്തതായി നേതാക്കൾ അറിയിച്ചു. ജന്തർ മന്തറിനെ പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയതിനെ ശക്തമായി അപലപിക്കുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് ടിഎംസി നേതാവ് സുപ്രിയ സുലെയും വ്യക്തമാക്കി. ജനാധിപത്യത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. വോട്ട് കൊള്ളക്കാർ ഇപ്പോൾ ജന്തർ മന്തറും മോഷ്ടിച്ചെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വിമർശനം. ഗ്യാനേഷ് കുമാർ ഒരു മാഫിയയാണെന്നും അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ബിജെപിയാണ് ഏക ശത്രുവെന്ന് നേഹ ബോറയും പറഞ്ഞു. ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കുന്നതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

أحدث أقدم