തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ്…വീണ്ടും ആരോപണമുന്നയിച്ച് കെ എസ് ശബരിനാഥൻ



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് ആരോപണത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കവേ വീണ്ടും ആരോപണമുന്നയിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ എസ് ശബരിനാഥൻ. വിവരാവകാശനിയമം പ്രകാരം ലഭിച്ച ഹാജർ ബുക്കിൽ താൻ ആവശ്യപ്പെട്ടിട്ടും മാർച്ച്‌ 5 ലെ കൗൺസിൽ രേഖകൾ നൽകുന്നില്ല എന്നായിരുന്നു സമൂഹമാധ്യമ പോസ്റ്റിലൂടെയുള്ള ആരോപണം.

നഗരങ്ങൾ കാണുക

വിവരാവകാശനിയമം പ്രകാരം നഗരസഭ അധികൃതർ ഔദ്യോഗികമായി സമർപ്പിച്ച ഹാജർ ബുക്ക്‌ രേഖ തന്നെ കൃത്രിമമാണോ എന്ന ചോദ്യവും ശബരിനാഥനുയർത്തിയിരുന്നു. ജൂൺ മാസം നടന്ന യോഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു യുഡിഫ് കൗൺസിലർമാരെ ആക്രമിച്ച് ഹാജർ ബുക്ക്‌ കൈക്കലാക്കിയതും ഈ തട്ടിപ്പുകൾ പുറത്തുവരാതിരിക്കാൻ വേണ്ടിയാണോ എന്ന സംശയം പങ്കുവെച്ച് ശബരി വ്യാജ ഒപ്പിനോടൊപ്പം ഈ വ്യാജ രേഖ കൂടി അന്വേഷിക്കാൻ സർക്കാരിനോടും വിവരാവകാശ കമ്മിഷനോടും ആവശ്യപ്പെടുമെന്നും അറിയിച്ചു.

أحدث أقدم