കൂരോപ്പട ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായുള്ളസൗജന്യ യോഗ പരിശീലന പരിപാടിയും പഞ്ചായത്ത് പ്രസിഡണ്ട് ഇ എസ് വിനോദ് ഉദ്ഘാടനം ചെയ്തു

. 


കൂരോപ്പട ഗ്രാമപഞ്ചായത്ത്2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ളസൗജന്യ യോഗ പരിശീലന പരിപാടിയും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും  കൂരോപ്പടസർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ഇ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീലത പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല ചെറിയാൻ യോഗ സന്ദേശം നൽകി. സ്ഥിരം സമിതി അധ്യക്ഷ ജിൻസമ്മ മാത്യു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എം മാത്യു, സന്ധ്യാ ജി നായർ ,മഞ്ജു കൃഷ്ണകുമാർ, സാവത്രിയമ്മ ,ശ്രീജ മോൾ ടി എസ്, വീണമോൾ ടി ജ്യോതി മോൾ ,എംജെ ഷിബു, ഉമാദേവി, അനുജ എസ് ,ഫിലിപ്പ് കെ എ, ആയുർവേദ മെഡിക്കൽ ഓഫീസറും നിർവഹണ ഉദ്യോഗസ്ഥനുമായ ഡോക്ടർ ഹരികുമാർ,Dr ഷഫീന പി,
Dr പ്രതിഭ എസ് നായർ,
Dr അകില ഫർസാന,
Dr രഞ്ജന, യോഗ ഇൻസ്ട്രക്ടർ മീരാ സോമൻ എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു,
കോത്തല ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിലാണ് 19 വാർഡുകളിലും യോഗാ പരിശീലനം പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
Previous Post Next Post