തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും ഗോവിന്ദനും’….രൂക്ഷ വിമർശനം..


        

സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായിയും ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ എന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്നും വിമർശനം. അതേസമയം വിഭാഗീയത ഇല്ലാതാക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു.'



സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലെ പൊതു ചർച്ചയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്. 10 വർഷത്തെ ഭരണത്തിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടായി. ഇത് ജനങ്ങളിൽ നിന്നും പാർട്ടി അകലാൻ കാരണമായി. തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇതിൻ്റെ പൂർണ ഉത്തരവാദിത്തം പിണറായി വിജയനും എം വി ഗോവിന്ദനും മാത്രമാണ്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ല. ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിക്ക് ദോഷം ചെയ്തു. വിഭാഗീയതയും വിമത നീക്കവും തടയാനായില്ല. വിഭാഗീയ നീക്കം പരിഹരിക്കാതെ വഷളാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കവും തടയാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. ഇ എൻ സുരേഷ് ബാബുവിനെ മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴൽമന്ദം, പുതുശേരി ഏരിയ കമ്മിറ്റികളാണ് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്

Previous Post Next Post