എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി മർദിച്ച പൊലീസ് ഉദ്യോഗസ്ഥന്…




എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി.

ഇക്കഴിഞ്ഞ 11ന് എസ്എഫ്ഐ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് മദ്യപിച്ചെത്തിയ ഷഫാദ്, പ്രവർത്തകരെ മർദിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഷഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്. ജന്തർമന്തറിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
أحدث أقدم